
കണ്ണൂർ ജില്ലയിലെ വളപ്പട്ടണത്തിൽ സ്ഥിതിചെയ്യുന്ന പ്രസിദ്ധമായ ക്ഷേത്രമാണ് ചെറുകുന്ന് അന്നപൂർണേശ്വരി ക്ഷേത്രം.ഇരട്ട ദേശത്ത് ഒരു ക്ഷേത്രം അതാണ് ചെറുകുന്നമ്പലത്തിന്റെ പ്രത്യേകത.ചെറുകുന്ന് ദേശത്ത് ഏറ്റവും പ്രാധാന്യം അന്നപൂർണേശ്വരിയായ ചെറുകുന്നിലമ്മയ്ക്കാണ്.ചുറ്റമ്പലത്തിനുള്ളിൽതൊട്ടടുത്തായി രണ്ട് ശ്രീകോവിലിൽ ആണുള്ളത്.ക്ഷേത്ര നാഥൻ മഹാവിഷ്ണുവാണെങ്കിലും ഇവിടെപ്രാധാന്യം അന്നപൂർണേശ്വരിക്കാണ്.അന്നദാനത്തിന്റെയും പാചകത്തിന്റെയും ചുമതല അമ്മ നേരിട്ടാണ് നിർവഹിക്കുന്നതെന്നാണ് വിശ്വാസം.അമ്മ തന്നെതന്റെ ഭക്തർക്ക് ആഗ്രശാലയിൽ വെച്ച് ചട്ടുകവും കോരികയും എടുത്ത് അന്നം വിളമ്പുന്നു എന്നാണ് ഇവിടത്തെ വിശ്വാസം.അത് കൊണ്ട് തന്നെ ദേവിയെ അഗ്രശാലാ മാതാവ് എന്ന് വിശേഷിപ്പിക്കുന്നു. ചെറുകിന്നിലമ്മയുടെ ശ്രീകോവിലിന് മുന്നിൽ ഗോപുരമില്ല.ചുറ്റമ്പലത്തിന് പുറത്ത് നിന്ന് ദേവിയെ ജനലഴിയിലൂടെയാണ് ഭക്തർ ദർശിക്കുന്നത്.പ്രധാന ഗോപുരത്തിൽ നിന്ന് നേരെ കാണുന്നത് ക്ഷേത്രനാഥനായ മഹാവിഷ്ണുവിനെയാണ്.വിഷുവിളക്കിനായി നിർമ്മിക്കുന്ന വട്ടപ്പന്തൽ ഒരു വിസ്മയമാണ്.111 വലിയ തേക്കിൻ കാൽ നാട്ടി 1600 മുളയും 6000 മടൽ ഓലയും കെട്ടി നിർമിക്കുന്ന വട്ടപന്തൽ ധനു 2ന് ശുഭ മുഹൃത്തത്തിൽ തുടങ്ങി മേട സംക്രമത്തിന് മുമ്പായി പൂർത്തിയാക്കുന്നു.
1500 വർഷത്തെ പഴക്കമുണ്ടെന്ന് വിശ്വസിക്കുന്ന ഭാരതത്തിലെ തന്നെ നാലാമത്തെ അന്നപൂർണേശ്വരി ക്ഷേത്രമാണിത്.അന്നപൂർണേശ്വരിയുടെ തട്ടകത്തെ കർഷകർ വിളവെടുപ്പ് കഴിഞ്ഞാൽ അമ്മയുടെ ഊട്ടിലേക്ക് അരി നീക്കി വെച്ചതിന് ശേഷമേ ഉപയോഗിക്കാറുള്ളൂ.മിക്ക കാർഷീക കുടുംബങ്ങളിൽ നിന്നും ചെറുകുന്നിലമ്മയ്ക്ക് ഊട്ടിലേക്ക് അരി കൊടുക്കാൻ സ്ത്രീകൾ ഭക്ത്യാദരപൂർവ്വം ക്ഷേത്രത്തിലെത്തി ദേവിയുടെ അന്നം ഭുജിച്ച് വീട്ടിലേക്ക് മടങ്ങും.ക്ഷേത്രത്തിലെ പ്രധാന വഴിപാട് അന്നദാനമാണ്.ദരരോഗശമനത്തിന് ക്ഷേത്രത്തിലെ പ്രധാന വഴിപാടാണ് അരച്ച് കലക്കി.തേങ്ങ ഇഞ്ചി തൈര് പച്ചമുളക് എന്നിവ ചേർത്തുണ്ടാക്കുന്നതാണ് ഈ അരച്ച് കലക്കി.മറ്റൊരു വിശേഷ വഴിപാടാണ് ഉപ്പിലിട്ടത്.അത് പോലെ ഉറുമ്പ് ശല്യം ഇല്ലാതിരിക്കാൻ നേരുന്ന വഴിപാടാണ് കടു ഒപ്പിക്കൽ.ഹരിജനങ്ങൾ പറകൊട്ടി ഭക്ത്യാദരപൂർവ്വം കൊണ്ട് വന്ന് കതിർവെക്കും തറയിൽ വെക്കുന്ന കതിർ കറ്റകളാണ് അമ്മയ്ക്ക് ഇല്ലം നിറയ്ക്കായി ഉപയോഗിക്കുന്നത്.ഭക്തജനങ്ങൾക്ക് ചുറ്റമ്പലത്തിൽ നിന്നുംഅന്നം വിളമ്പുന്ന ഏക ക്ഷേത്രമാണിത്.ചെറുകുന്നിലമ്മയുടെ തട്ടകത്ത് ആരും പട്ടിണി കിടക്കാൻ പാടില്ലെന്നാണ് നിശ്ചയം.വൈകി എത്തുന്നവർക്കും മോഷ്ട്ടാക്കൾക്കും വരെ ഭുജിക്കാൻ ക്ഷേത്രമുറ്റത്തെ ആൽത്തറമേൽ അന്നം ഇലപ്പൊതിയിൽകെട്ടി തൂക്കുകയാണ് ചെയ്യുന്നത്.
ചെറുകുന്ന് അന്നപൂർണേശ്വരി ക്ഷേത്രത്തിൽ വിഷു വിളക്കുത്സവത്തിന് തുടക്കം കുറിക്കുന്നു.തിങ്കളാഴ്ച സന്ധ്യക്ക് അന്നപൂർണേശ്വരിയുടെ പാട്ടുപടിപ്പുരയിൽ ക്ഷേത്രം മേൽശാന്തി മംഗലം ഇല്ലത്ത് മാധവൻ നമ്പൂതിരിയാണ് തിരുവത്താഴത്തിന് അരിയളന്നത്.13-ന് വൈകിട്ട് ഏഴിന് ഉത്സവം പുറത്തേക്ക് എഴുന്നള്ളിക്കും.തുടർന്ന് ഉത്സവം മഠത്തിലരയാൽക്കലേക്ക് പോകും.ഏപ്രിൽ 14-ന് രാവിലെ നാലിനാണ് വിഷുക്കണി.രാത്രി ഒൻപതിന് ഉത്സവം ചുണ്ട് പ്രയാങ്ങോട്ട് ശിവക്ഷേത്രത്തിലേക്ക് എഴുന്നള്ളിക്കും.15-ന് മാറ്റാങ്കിൽ,16-ന് കവിണിശ്ശേരി,17-ന് താവം,18-ന് മുങ്ങം ആയിരം തെങ്ങ്,19-ന് പാ പ്പിനിശ്ശേരി,20-ന് രാവിലെ ചിറ പ്രദക്ഷിണം,തുടർന്ന് വെടിക്കോട്ടയിൽ എഴുന്നള്ളിപ്പ്,20-ന് രാത്രി കളത്തിലരിയും പാട്ടും. എല്ലാദിവസവും ചന്തവും നൃത്തവും നാദസ്വരവും ഉണ്ടായിരിക്കും.കാഴ്ച,വെടിക്കെട്ട്,കലാപരി പാടികൾ എന്നിവ ഉണ്ടായിരിക്കില്ല. കാർഷീക അഭിവൃദ്ധിക്കായി കോലത്തു നാട്ടിൽ കെട്ടിയാടുന്ന കോതാമൂരിയാട്ടം ആടി തുടങ്ങുന്നത് തുലാം 10ന് ചെറുകുന്നമ്പലത്തിന്റെ തിരുമുറ്റത്ത് അവതരിപ്പിച്ച് കൊണ്ടാണ്.പിന്നീട് കോതാമൂരി എല്ലാ വീടുകളിലും ആടുന്നു.കോലത്ത് നാട്ടിലെ പട്ടിണി അകറ്റാൻ ആര്യർ നാട്ടിൽ നിന്നും പൊന്നാര്യൻ വിത്തും ആയിരങ്ങളുമായി കപ്പലേറി വന്ന് ആയിരം തെങ്ങിലിറങ്ങി ആയിരങ്ങൾക്ക് അന്നമൂട്ടിയും,കോലത്ത് വയലുകൾ പൊന്നണിയിച്ച ദേവിയാണ് ഇവിടത്തേത്.
Leave a Reply