July 30, 2021

ഗൂഗിൾ പേ എങ്ങനെ ഉപയോഗിക്കാം ?

ഒരു നാഷനലൈസ്‌ഡ്‌ ബാങ്കിന്റെ അക്കൗണ്ട് നിങ്ങൾക്ക് ഉണ്ടെങ്കിൽ അത് വെച്ച് ഒരു ഗൂഗിൾ പേ അക്കൗണ്ട് ഉണ്ടാക്കാൻ നിങ്ങൾക്ക് കഴിയും.  ഇന്നത്തെ പ്രത്യേക അവസ്ഥയിൽ മിക്കവരും വീട്ടിൽ ഇരുപ്പാണ് പണം കൈയിൽ വെക്കുന്നവർ വളരെ കുറവായിരിക്കും എങ്കിലും ബില്ലുകൾ അടക്കുവാനും സാദനങ്ങൾ വാങ്ങിക്കുവാനും പെട്ടെന്ന് ആർക്കെങ്കിലും പൈസ ആവശ്യമായി വന്നാലും പെട്ട് പോവും അങ്ങനെയുള്ളവർക്ക് ഗൂഗിൾ പേ, പേടിഎം, ഫോൺപേ പോലുള്ള UPI അടിസ്ഥാനമായിട്ടുള്ള ഒരു സിസ്റ്റം വളരെ ഉപകാരപ്പെടും. ലോകത്തു തന്നെ ആദ്യമായി ഇത്ര ഈസി ആയി പണം കൈമാറ്റം ചെയ്യുവാൻ പറ്റുന്ന വേറെ ഒന്ന് നിലവിൽ ഇല്ല. ഈ പറഞ്ഞ സോഫ്റ്റ്‌വെയർ ഒക്കെ തന്നെ അടിസ്ഥാനമായിട്ടുള്ളത് ഭിം എന്ന ഗവണ്മെന്റ് ന്റെ കൺട്രോളിൽ ഉള്ള ഒരു പേയ്മെന്റ് സിസ്റ്റം ആണ്.

എന്തൊക്കെയാണ് ഇത്തരം സോഫ്റ്റ്‌വെയറുകൾ നൽകുന്ന സൗകര്യങ്ങൾ എന്ന് നോക്കാം
1. പണം കൈമാറ്റം
2. ബില്ലുകൾ അടക്കൽ
3. റീചാർജുകൾ
4. മറ്റനേകം സൗകര്യങ്ങൾ

ഇനി എങ്ങനെയാണു നിങളുടെ ഫോണിൽ ഗൂഗിൾ പേ ഇൻസ്റ്റാൾ ചെയ്യുന്നത് എന്ന് നോക്കാം

ഒരു ഗൂഗിൾ പേ അക്കൗണ്ട് ആരംഭിക്കാൻ, നിങ്ങളുടെ മൊബൈൽ നമ്പർ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ച ഒരു അക്കൗണ്ട് ആവശ്യമാണ്. അക്കൗണ്ടിന് ഒരു എടിഎം കാർഡ് അല്ലെങ്കിൽ ഡെബിറ്റ് കാർഡും ഉണ്ടായിരിക്കണം. ഇതെല്ലാം ഉണ്ടെങ്കിൽ താഴെ പറയുന്ന രീതിയിൽ നിങ്ങൾക്ക് അക്കൗണ്ട് തുറക്കാം..

സ്റ്റെപ് 1: പ്ലേ സ്റ്റോറിൽ പോയി ഗൂഗിൾ പേ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. പിന്നെ ഭാഷ തിരഞ്ഞെടുക്കുക.

സ്റ്റെപ് 2: ബാങ്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്‌തിട്ടുള്ള മൊബൈൽ നമ്പർ ഇനി നൽകണം. അതിനു ശേഷം ‘നെക്സ്റ്റ്’ (Next) ബട്ടൺ നൽകിയാൽ നിങ്ങളുടെ ഇ-മെയിൽ ഐഡി കാണിക്കും. അതിനു ശേഷം ‘തുടരുക’ (Continue) ഓപ്ഷൻ ക്ലിക്ക് ചെയ്യുക.

സ്റ്റെപ് 3: ഇപ്പോൾ ഒരു ‘ഓടിപി’ (OTP) നമ്പർ നിങ്ങളുടെ മൊബൈൽ നമ്പറിൽ ലഭിക്കും. അത് നൽകുന്നതോടെ നിങ്ങളുടെ ഫോൺ നമ്പർ വെരിഫിക്കേഷൻ പൂർത്തിയാകുന്നു.

സ്റ്റെപ് 4: ഇപ്പോൾ ‘സ്ക്രീൻ ലോക്ക്’ (Screen Lock) അല്ലെങ്കിൽ ‘യൂസ് ഗൂഗിൾ പിൻ’ (Use google pin) എന്ന ഓപ്ഷൻ ലഭിക്കും. അതിൽ ഏതെങ്കിലും ഒന്ന് തിരഞ്ഞെടുത്ത് ‘കണ്ടിന്യു’ (Continue) നൽകാം. അതിനു ശേഷം ഒരു പിൻ നമ്പർ നൽകാം. അതു പൂർത്തിയായാൽ നിങ്ങളുടെ ഗൂഗിൾ അക്കൗണ്ട് തയ്യാറായി.

എന്നാൽ അതുകൊണ്ട് നിങ്ങൾക്ക് പണം അടക്കാനോ സ്വീകരിക്കാനോ സാധിക്കില്ല. അതിനായി നിങ്ങളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ കൂടി ചേർക്കേണ്ടതുണ്ട്.

ഗൂഗിൾ പേ യുമായി നിങ്ങളുടെ ബാങ്ക് അക്കൗണ്ട് ബന്ധിപ്പിക്കുന്നത് എങ്ങനെയെന്ന് നോക്കാം

സ്റ്റെപ് 1: ഗൂഗിൾ പേ ആപ്പ് തുറക്കുക, അതിൽ വലതു വശത്തു മുകളിലായി കാണുന്ന ‘പ്രൊഫൈൽ അക്കൗണ്ട്’ എന്നതിൽ ക്ലിക്ക് ചെയ്യുക. അടുത്ത പേജിൽ ‘സെൻഡ് മണി’ (Send Money) എന്ന ഓപ്ഷൻ കാണാം. അതിൽ ക്ലിക്ക് ചെയ്ത് ബാങ്ക് അക്കൗണ്ട് ചേർക്കാം.

സ്റ്റെപ് 2: അപ്പോൾ വിവിധ ബാങ്കുകളുടെ പേര് കാണാൻ സാധിക്കും അതിൽ നിന്നും നിങ്ങളുടെ ബാങ്ക് തിരഞ്ഞെടുക്കുക.

സ്റ്റെപ് 3: ബാങ്കിന്റെ പേര് തിരഞ്ഞെടുത്ത് കഴിഞ്ഞാൽ ‘കണ്ടിന്യു’ (Continue) എന്ന ഓപ്‌ഷൻ വരും. അതിനു ശേഷം അക്കൗണ്ട് ലിങ്ക് കാണാൻ സാധിക്കും അത് അക്‌സെപ്റ്റ് ചെയ്യുക.

സ്റ്റെപ് 4: അതിനു ശേഷം ആപ്പ് നിങ്ങളുടെ മൊബൈലിലേക്ക് ഒരു വെരിഫിക്കേഷൻ എസ്എംഎസ് അയക്കും. വെരിഫൈ ചെയ്തു കഴിഞ്ഞാൽ ‘എന്റർ യുപിഐ പിൻ’ (Enter UPI PIN) എന്നതിൽ ക്ലിക്ക് ചെയ്ത് ബാങ്ക് അക്കൗണ്ട് ലിങ്ക് ചെയ്യാം. ഈ യുപിഐ പിൻ വളരെ പ്രധാനപ്പെട്ടതാണ് കാരണം ഓരോ തവണ പണമിടപാട് നടത്തുമ്പോഴും ഈ പിൻ ആവശ്യമാണ്. ഈ പിൻ മറ്റാരുമായും ഷെയർ ചെയ്യാതിരിക്കാനും ശ്രദ്ധിക്കുക.

എങ്ങനെയാണ് ഗൂഗിൾ പേ ഉപയോഗിച്ച് ഓൺലൈൻ പണമിടപാട് നടത്തുന്നത് ??

നിങ്ങൾ ഏതെങ്കിലും കടയിൽ നിന്നും സാധനം വാങ്ങുകയാണെങ്കിൽ പണമടക്കുന്നതിനായി കടയിൽ നൽകിയിട്ടുള്ള ക്യൂആർ കോഡ് സ്കാൻ ചെയ്ത് തുക നൽകി, സെക്യൂരിറ്റി പിൻ നൽകി (നിങ്ങളുടെ യുപിഐ പിൻ) കഴിഞ്ഞാൽ പണമിടപാട് നടത്താൻ സാധിക്കും.

നിങ്ങളുടെ സുഹൃത്തുക്കൾക്കോ കുടുംബാംഗങ്ങൾക്കോ പണം അയക്കാൻ ആണെങ്കിൽ, ‘ന്യൂ പെയ്‌മെന്റ്’ (New Payment) തിരഞ്ഞെടുത്ത് അയാളുടെ പേര് സേർച്ച് ബാറിൽ നൽകി അയാൾ ഗൂഗിൾ പേ ഉപയോഗിക്കുന്നുണ്ടെങ്കിൽ ‘പേ’ (Pay) എന്ന ബട്ടൺ ക്ലിക്ക് ചെയ്ത് തുക ടൈപ്പ് ചെയ്ത് സെക്യൂരിറ്റി പിൻ നൽകി പണം അയക്കാം.

‘ന്യൂ പെയ്‌മെന്റ്’ എന്നയിടത് നിങ്ങൾക്ക് മൊബൈൽ റീചാർജ്, ബിൽ പെയ്‌മെന്റ്, തുടങ്ങി പണമടക്കാനുള്ള മറ്റു ഓപ്‌ഷനുകൾ കാണാൻ സാധിക്കും. അതിൽ നിങ്ങൾക്ക് വേണ്ടത് തിരഞ്ഞെടുത്ത് ആവശ്യമായ വിവരങ്ങൾ നൽകി പണം അടക്കാവുന്നതാണ്. ചില ഇടപാടുകൾക്ക് ഓഫറുകളും ക്യാഷ്ബാക്ക് ഓഫറുകളും ഗൂഗിൾ പേ നൽകുന്നുണ്ട്. ഓർക്കുക ഒരാളിൽ നിന്നും പണം സ്വീകരിക്കാൻ നിങ്ങൾക്ക് യാതൊരു തരത്തിലും ഉള്ള പിൻ നമ്പർ നൽകേണ്ട ആവശ്യമില്ല. അവർ നിങളുടെ ഫോൺ നമ്പർ കൺഫേം ചെയ്ത ശേഷം പണം ഇങ്ങോട്ട് അയച്ചാൽ ആ പൈസ നിങ്ങളുടെ അക്കൗണ്ടിലേക്ക് അപ്പോൾ തന്നെ എത്തുന്നു.

Leave a Reply