September 26, 2021

പതിനാറാം തീയ്യതി ലോക്ക്‌ഡൌൺ അവസാനിക്കുമെന്ന പ്രതീക്ഷ വേണ്ട

കേരളം: കേരളത്തിൽ പതിനാറാം തീയതി അവസാനിക്കേണ്ട ലോക്ക്ഡൌൺ ഈ മാസം മുഴുവനായും ആവാൻ സാഹചര്യയുമുണ്ട്. ഒറ്റ ദിവസം തന്നെ നാല്പത്തിനായിരത്തിനു മുകളിൽ കോവിഡ് ബാധിതരും തൊണ്ണൂറിനു മുകളിൽ മരണവും ഉള്ള ഇപ്പോഴത്തെ സാഹചര്യത്തിൽ ലോക്ക്ഡൌൺ അവസാനിപ്പിക്കുന്നത് തികഞ്ഞ മണ്ടത്തരമായേ കാണാൻ കഴിയു. ഇതിനിടയിൽ ശരിക്കും പെട്ടത് വ്യാപാരികൾ ആണ്. ഒരുപാട് പൈസ ലോൺ എടുത്തും മറ്റും പുതുതായി ഷോപ് തുടങ്ങിയവരും നിലവിൽ കച്ചവടം ചെയ്യുന്നവരും ആണ് ശരിക്കും കുടുങ്ങിയത്. ഈ മാസം 16 നു ശേഷം ഷോപ്പുകൾക്ക് ഇളവ് അനുവദിക്കുമെന്ന പ്രതീക്ഷയിലാണ് ഷോപ്പ് നടത്തിപ്പുകാർ. 10 ശതമാനം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുള്ള എല്ലാ പ്രദേശങ്ങളും അടിയന്തരമായി അടുത്ത 6 മുതല്‍ 8 ആഴ്ച വരെ അടച്ചിടണമെന്ന് ഐസിഎംആര്‍ തലവന്‍ ഡോ. ബല്‍റാം ഭാര്‍ഗവ. അത്തരത്തില്‍ അടച്ചിട്ടാല്‍ മാത്രമേ രോഗവ്യാപനം തടയാനാകൂ എന്നും ഐസിഎംആര്‍ തലവന്‍ മുന്നറിയിപ്പ് നല്‍കുന്നു.രാജ്യത്തെ 700 നു മുകളിൽ ജില്ലകളിലും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തിന് മുകളിലാണ്. എന്നാല്‍ ആദ്യത്തെ കൊവിഡ് വ്യാപനഘട്ടത്തെ അപേക്ഷിച്ച്‌ രണ്ടാംതരംഗത്തില്‍ ഗ്രാമീണ മേഖലകളിലേക്ക് കൂടി കൊവിഡ് വ്യാപകമായി പടരുന്നുവെന്നത് വലിയ ആശങ്കയാണ് രാജ്യത്തു സൃഷ്ടിക്കുന്നത്.

courtesy - google.com

image courtesy – google.com

ദക്ഷിണേന്ത്യയില്‍ ആന്ധ്രാപ്രദേശ് ഒഴികെ കേരളമുള്‍പ്പടെ മറ്റെല്ലാ സംസ്ഥാനങ്ങളും നിലവിൽ ലോക്ക്ഡൗണിലാണ് ഉള്ളത്. അതുകൊണ്ടുതന്നെ ലോക്ക്ഡൗൺ പെട്ടെന്നൊന്നും അവസാനിപ്പിക്കാൻ സാഹചര്യം ഇല്ല. വ്യാപാര മേഖലകളിൽ ഇളവുകൾ പ്രതീക്ഷിക്കാം.

Leave a Reply