പള്ളിക്കുന്ന് ശ്രീ മൂകാംബിക ക്ഷേത്രം

കണ്ണൂർ ജില്ലയിലെ പള്ളിക്കുന്നിലുള്ള സരസ്വതി ക്ഷേത്രമാണ് പള്ളിക്കുന്ന് ശ്രീ മൂകാംബിക ക്ഷേത്രം.കൊല്ലൂർ മൂകാംബിക ക്ഷേത്രം കഴിഞ്ഞാൽ രണ്ടാമത്തേതാണെന്നാണ് അറിയപ്പെടുന്നത്.ക്ഷേത്രത്തിന് ഏതാണ്ട് 1500 വർഷം പഴക്കം ഉണ്ടെന്നാണ് പറയപ്പെടുന്നത്. ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ മൂകാംബികയാണ്.ഇവിടെ പ്രതിഷ്ഠ നടത്തിയത് പരശുരാമനാണ് എന്നാണ് ഐതീഹ്യം.ഇവിടത്തെ പ്രധാന വഴിപാടുകളാണ് നിറമാല,ഗുരുതി,അലങ്കാര പൂജ,അഷ്ടദ്രവ്യ ഗണപതി ഹോമം,ഉമാമഹേശ്വര പൂജ,വിദ്യാരംഭം,വിജയ ദശമി.വിജയ ദശമി ദിവസത്തിനു പുറമെ കറുത്തവാവ്,വെളുത്തവാവ് പ്രതിപദം ഒഴികെ ബാക്കി എല്ലാ ദിവസങ്ങളിലും കാലത്ത് 8 മണി മുതൽ 9.30 വരെ വിദ്യാരംഭം നടത്തപ്പെടുന്നു.എന്നാൽ ഉത്സവ സമയങ്ങളിൽ വിദ്യാരംഭം ഉണ്ടായിരിക്കില്ല .
ക്ഷേത്രദർശനം ആദ്യം ഗണപതിയെയും നാഗത്തെയും തൊഴുത് അരയാലിൻ പ്രദിക്ഷിണം വെച്ച് ക്ഷേത്രത്തിൽ പ്രവേശിച്ച് മൂകാബികാ ദേവിയെ തൊഴുക എന്നതാണ്.പിന്നീട് ഭദ്രകാളിയെയും, ശിവപാർവ്വതിമാരെയും തൊഴുന്നു. പരശുരാമനാൽ പ്രതിഷ്ഠിതമായ 108 ദുർഗ്ഗാലയങ്ങളിൽ പെടുന്ന ഭൃഗു മഹർഷിയുടെ സാന്നിധ്യത്താലുള്ള ദേവീ പ്രതിഷ്ഠ.ത്രേതായുഗത്തിൽ ഭാർഗ്ഗവരാമൻ പ്രതിഷ്ഠ നടത്തി.പ്രതിഷ്ഠ നടത്തിയ ശേഷം ഭാർഗ്ഗവരാമൻ പടിഞ്ഞാറൻ ദിക്കിലേക്ക് പോവുകയായിരുന്നു.പിന്നീട് തിരിച്ച് പള്ളിക്കുന്നിൽ പ്രവേശിച്ച് ക്ഷേത്രവും ക്ഷേത്ര മണ്ഡപവും മതിലും ഗോപുരങ്ങളും നിർമ്മിക്കുകയായിരുന്നു.നവരാത്രി ഇവിടെ കൊണ്ടാടുന്നത് കന്നിമാസത്തിലെ വെളുത്ത പക്ഷത്തിൽ പ്രദിപദത്തിലാണ്.എന്നാൽ ഉത്സവാരഭത്തിൽ വിജയദശമി ഉത്സവ സമാപനമാണ്.
രോഹിണി നക്ഷത്രത്തില്‍ കൊടിയേറ്റവും മീനമാസത്തിലെ പൂരംനാളിലുള്ള ആറാട്ടുമാണ് പൂര മഹോത്സവ ദിവസത്തിൽ നടക്കുന്നത്.മീനമാസത്തിലെ മകീര്യം നക്ഷത്രത്തിലാണ് മഹാഗണപതി പ്രതിഷ്ഠാദിനം. തുലാമാസത്തിലെ കാര്‍ത്തികനാളിൽ തന്ത്രി കുടുംബംവക ചതുശതം കളഭം നടത്തുന്നു.മണ്ഡലപൂജാആഘോഷം,വിനായക ചതുര്‍ത്ഥി, നാഗപ്രതിഷ്ഠാ ദിനം എന്നിവ ഇവിടത്തെ പ്രത്യേക വിശേഷ ദിവസങ്ങളാണ്.ഇവിടെ മാര്‍ച്ച് 4നാണ് നാഗപ്രതിഷ്ഠാ ദിനം.ദർശന സമയം രാവിലെ 4 മണി മുതൽ 11 മണി വരെയും വൈകുന്നേരം 4 മണി മുതൽ 8 മണി വരെയുമാണ് ക്ഷേത്ര ദർശന സമയം.വാടക്കേ ഭഗവതി,ഉമാമഹേശ്വരൻ മഹാഗണപതി,നാഗസ്ഥാനം എന്നിവയാണ് ക്ഷേത്രത്തിലെ ഉപദേവന്മാർ.കണ്ണൂർ തളിപ്പറമ്പ് നാഷണൽ ഹൈവേ കണ്ണൂരിൽ നിന്നും ഏകദേശം 4 കിലോമീറ്റർ ദൂരം മാത്രമാണ് ക്ഷേത്രത്തിലേക്ക് എത്തിച്ചേരാനുള്ളത്.

Be the first to comment

Leave a Reply

Your email address will not be published.