June 18, 2021

ജനങ്ങളെ സഹായിക്കാൻ 19000 കോടി രൂപയുമായി പ്രധാനമന്ത്രി

ഈ കോവിഡ് ലോക്ക്ഡൌൺ കാലത്തു ജനങ്ങളെ സഹായിക്കാൻ 19000 കോടി രൂപയുമായി പ്രധാനമന്ത്രി. PMKISAN പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി പ്രകാരം ഭാരതത്തിലെ കര്‍ഷകര്‍ക്ക് 19,000 കോടി രൂപയുടെ സഹായവുമായി കേന്ദ്രം. ആദ്യഗഡു ഈ വരുന്ന വെള്ളിയാഴ്ച നല്‍കും. രാവിലെ 11ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കര്‍ഷകരെ അഭിസംബോധന ചെയ്യുന്നു.

ഇതിന്റെ പ്രയോജനം 9.5 ലക്ഷം ഗുണഭോക്താക്കള്‍ക്ക്ലനേരിട്ട് ലഭിക്കും. ഇതിനായി സർക്കാർ19,000 കോടിരൂപ നീക്കിവച്ചതായാണ് വിവരം. അപേക്ഷിച്ച ഓരോ കർഷക കുടുംബത്തിനും ഒരു വര്‍ഷം ആറായിരം രൂപയാണ് പദ്ധതി പ്രകാരം ലഭിക്കുക. രണ്ടായിരം രൂപ വീതം മൂന്ന് ഗഡുക്കളായിട്ടാണ് തുക വിതരണം ചെയ്യുന്നത്. കോവിഡ് മഹാമാരി കാരണം പണമില്ലാതെ നട്ടംതിരിയുന്ന ഈ സമയത്തു എത്ര കിട്ടിയാലും അത് അധികമാവില്ല.

Leave a Reply