July 30, 2021

മികച്ച ക്വാളിറ്റി വീഡിയോസ്, ഫോട്ടോസ് എന്നിവ ഇനി വാട്സാപ്പ് വഴി അയക്കാം.. പുതിയ ഫീച്ചർ വന്നു

വാഷിംഗ്‌ടണ്‍ : വാട്സ് ആപ്പില്‍ ഏറ്റവും കൂടുതല്‍ ഉയര്‍ന്ന പരാതിയാണ് പങ്കുവയ്ക്കപ്പെടുന്ന വീഡിയോകള്‍ക്കും ചിത്രങ്ങള്‍ക്കും ക്വാളിറ്റി പോരാ എന്നുള്ളത്. എന്നാല്‍, ആ പരാതിക്ക് പരിഹാരം കണ്ടെത്തിയിരിക്കുകയാണ് വാട്സ് ആപ്പ്. വീഡിയോകള്‍ അതിന്‍റെ മികച്ച ക്വാളിറ്റിയില്‍ തന്നെ അയയ്ക്കാനാകുന്ന പുതിയ ഫീച്ചറാണ് വാട്സ് ആപ്പ് പുറത്തിറക്കിയിരിക്കുന്നത്.

‘വീഡിയോ അപ്ലോഡ് ക്വാളിറ്റി’ എന്ന പേരിലുള്ള പുതിയ ഫീച്ചറോടെയുള്ള വാട്സ് ആപ്പിന്റെ ആന്‍ഡ്രോയ്ഡ് ബീറ്റ പതിപ്പ് പുറത്തെത്തിയിട്ടുണ്ട്. നിലവില്‍ 16 എംബിയില്‍ കുറഞ്ഞ ഫയലുകള്‍ മാത്രമേ വാട്സ് ആപ്പില്‍ പങ്കുവയ്ക്കാനാകൂ. എന്നാല്‍, പുതിയ ഫീച്ചര്‍ പ്രകാരം 4കെ റെസല്യൂഷനിലുള്ള വീഡിയോകള്‍ വരെ അയയ്ക്കാനാകും. ഇനിമുതല്‍ വീഡിയോ അയയ്ക്കുമ്ബോള്‍ ഏത് റെസല്യൂഷനിലുള്ള വീഡിയോ ആണ് വേണ്ടതെന്ന് ചോദിച്ചുകൊണ്ടുള്ള പോപ് അപ്പ് ലഭിക്കും. ഇതോടൊപ്പം വോയ്‌സ് ക്വാളിറ്റി കൂട്ടാനും നീക്കം നടക്കുന്നുണ്ട്.

വാട്സ്ആപ് ഉപയോഗിക്കുന്നവരുടെ വലിയ ഒരു പരാതിക്കു കൂടി പരിഹാരമാവുന്നു, പലരും ബിസിനസ് ആവശ്യത്തിനായി വാട്സ്ആപ് ഉപയോഗിക്കുന്നവരാണ്, ഇത്തരം അയക്കുന്ന വിഡിയോസും ഫോട്ടോസും പലപ്പഴും പ്രിന്റ് എടുക്കുമ്പോൾ മികച്ച ക്വാളിറ്റി ഇല്ലാതെ പോവുന്നു അതിനാൽ തന്നെ ഇമെയിൽ വഴി അയക്കാൻ നിർബന്ധിക്കപ്പെടുന്നു. ഇപ്പോൾ അതിനൊരു പരിഹാരവും ആയി വാട്സാപ്പ് എത്തി. പുതിയ ആൻഡ്രോയിഡ് ബീറ്റ വേർഷനിൽ നമുക്ക് ക്വാളിറ്റി തീരുമാനിക്കാം

നിലവില്‍ 16 എംബിയില്‍ കുറഞ്ഞ ഫയലുകള്‍ മാത്രമേ വാട്സ് ആപ്പ് വഴി അയക്കാൻ പറ്റുള്ളൂ. എന്നാല്‍, പുതിയ ഫീച്ചര്‍ പ്രകാരം 4k റെസല്യൂഷനിലുള്ള വീഡിയോകള്‍ വരെ അയയ്ക്കാനാകും. ഇനിമുതല്‍ വീഡിയോ അയയ്ക്കുമ്ബോള്‍ ഏത് റെസല്യൂഷനിലുള്ള വീഡിയോ ആണ് വേണ്ടതെന്ന് ചോദിച്ചുകൊണ്ടുള്ള പോപ് അപ്പ് വരും.

വീഡിയോ അയക്കുമ്പോൾ മൂന്ന് ഓപ്ഷനുകളാണ് വരിക. ഒന്നാമത്തേത് ഓട്ടോമാറ്റിക് സംവിധാനമാണ്. ഇതുവഴി ഏറ്റവും ചുരുങ്ങിയ ക്വാളിറ്റിയിലുള്ള ഫയലുകളായായിരിക്കും അയയ്ക്കുക. രണ്ടാമത്തേത് ബെസ്റ്റ് ക്വാളിറ്റി, അതായത് ഏറ്റവും മികച്ച ക്വാളിറ്റിയോടെയായിരിക്കും ഫയലുകള്‍ അയക്കുക. ഉയര്‍ന്ന നിലവാരത്തിലുള്ള ഈ ഫയലുകള്‍ക്ക് കൂടുതല്‍ ഡാറ്റയും ചെലവാകും.ഡാറ്റാ സേവര്‍ സെറ്റിങ്‌സ് ആണ് മൂന്നാമത്തെ ഓപ്ഷന്‍. ഇതു തിരഞ്ഞെടുത്താല്‍ വീഡിയോ കംപ്രസ് ചെയ്താണ് പങ്കുവയ്ക്കപ്പെടുന്നത്. ഇതോടൊപ്പം നമ്മൾ അയക്കുന്ന വോയ്‌സിന്റെ ക്വാളിറ്റി കൂട്ടാനും വാട്സാപ്പിന്റെ ഭാഗത്തുനിന്ന് ശ്രമം നടക്കുന്നുണ്ട്.

Leave a Reply