ശ്രീ രാമന്റെ പ്രതിഷ്ടയുള്ള സൂര്യ നാരായണ ക്ഷേത്രം

തലശ്ശേരി കതിരൂരിലെ സൂര്യനാരായണ ക്ഷേത്രം ഏറെ പ്രസിദ്ധമായ ഒരു ക്ഷേത്രമാണ്.സൂര്യ ഭഗവാനാണ് ഇവിടത്തെ മുഖ്യ പ്രതിഷ്ഠ. കെട്ടുകഥകളാലും ചരിത്രസംഭവങ്ങളാലും സമ്പന്നമാണ് കണ്ണൂരിലെ ക്ഷേത്രങ്ങൾ.കതിരവന് അഥവാ സൂര്യന്റെ ഊര് ആണ് കതിരൂര് ആയത് എന്നാണ് വിശ്വാസം.കതിരവപുരം ആയിരുന്നു ആദ്യ സ്ഥലനാമം എന്നുമൊരു വിശ്വാസം ഇവിടെയുണ്ട്.തലശ്ശേരിക്ക് സമീപം സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം വിശ്വാസികളടെയും തീര്ത്ഥാടകരുടെയും പ്രധാന സങ്കേതങ്ങളിലൊന്നാണ്.കണ്ണൂരിലെ പ്രധാന
തീർത്ഥാടന കേന്ദ്രവും കൂടിയാണ്.ക്ഷേത്ര വിശ്വാസപ്രകാരം ശ്രീരമനാണ് ഇവിടെ പ്രതിഷ്ഠ നടത്തിയത് എന്നാണ് വിശ്വാസം.രാമ-രാവണ യുദ്ധവുമായി ബന്ധപ്പെടുത്തിയാണ് ക്ഷേത്ര പ്രതിഷ്ഠാ കഥയുള്ളത്.സീതാ ദേവിയെ അന്വേഷിച്ച് രാവണ നിഗ്രഹത്തിനായി ലങ്കയിലേക്കു പോകും വഴി രാമന് ഇവിടെ വെച്ചാണ് അഗസ്ത്യ മുനി സൂര്യ ദേവനെ പ്രകീർത്തിച്ചുള്ള ആദിത്യ ഹൃദയമന്ത്രം പകർന്നു നല്കിയത് എന്നാണ് വിശ്വാസം.യുദ്ധത്തിനിടയിൽ രാവണനെ വധിക്കും മുൻപ് ആദിത്യ ഹൃദയമന്ത്രം രാമന് മൂന്നു തവണ ജപിക്കുകയും രാവണനെ എളുപ്പത്തില് കീഴടക്കുകയും ചെയ്തു എന്നാണ് പറയുന്നത്.പിന്നീട് തിരികെ വരും വഴി രാമന് ഇവിടെ എത്തി സൂര്യ പ്രതിഷ്ഠ നടത്തി എന്നാണ് വിശ്വാസം.
ലങ്കയിൽ യുദ്ധത്തിനു പോകുംവഴി രാമന് പെരളശ്ശേരിയിലും മകേരിയിലും സുബ്രഹ്മണ്യനെ പ്രതിഷ്ഠിക്കുകയുണ്ടായി എന്നതാണ് മറ്റൊരു വിശ്വാസം.കതിരൂരിലെ ബ്രാഹ്മണന്മാർ ഇത് അറിയുകയും രാമനെ പ്രീതിപ്പെടുത്തുവാനായി പ്രാർത്ഥനയും തപസ്സും ആരംഭിക്കുകയായിരുന്നു.തപസ്സിൽ പ്രസാദിച്ച രാമന് കതിരൂരിലെത്തി അവരെ അനുഗ്രഹിച്ചു.രാമന് അവിടെ സൂര്യന്റെ സാന്നിധ്യം അനുഭവപ്പെടുകയും അങ്ങനെ രാമന് കതിരൂരില് സൂര്യ നാരായണ വിഗ്രഹം പ്രതിഷ്ഠിക്കുകയും ചെയ്തു എന്നാണ് വിശ്വാസം.ഇന്ന് ഇവിടെ കാണുന്ന ക്ഷേത്രം 13-ാം നൂറ്റാണ്ടിലാണ് നിർമ്മിച്ചത് എന്നാണ് വിശ്വാസം. ധാരാളം വിശ്വാസികൾ എത്തിച്ചേരുന്ന ക്ഷേത്രമാണിത്.സൂര്യന്റെ അനുഗ്രഹങ്ങൾക്കായാണ് ഇവിടെ ആളുകൾ എത്തുന്നത്. ഇവിടെയെത്തി പ്രാർത്ഥിച്ചാൽ സൂര്യഭഗവാന്റെ അനുഗ്രഹം ലഭിക്കുമെന്നും സൂര്യദശാകാലം നന്നാവുമെന്നും ജാതകത്തിലെ മറ്റു ഗ്രഹദോഷങ്ങൾ അകലുമെന്നും വിശ്വാസമുണ്ട്.വിഷ്ണു സങ്കൽപത്തിൽ സൂര്യനാരായണനും,ശിവ സങ്കൽപത്തിൽ മാർത്താണ്ഡ ശിവനും,ദേവീ സങ്കൽപത്തിൽ ഗായത്രിയുമാണ് ഇവിടുത്തെ സൂര്യദേവന് എന്നാണ് വിശ്വാസം.സൂര്യനും മഹാവിഷ്ണുവും കൂടിച്ചേർന്ന അപൂർവമായ പ്രതിഷ്ഠയാണ് ഇത്.ഉപദേവതകളായി ശ്രീ പരമേശ്വരനേയും ശ്രീ ഗണപതിയേയുമാണ് ഇവി‌ടെ ആരാധിക്കുന്നത്.
പ്രത്യേക രീതിയിലുള്ള ധാരാളം പൂജകൾ ഇവിടെയുണ്ട്.ഏഴ് ദിവസത്തെ ഉത്സവച്ചടങ്ങുകൾ ആണ് ഇവിടുത്തെ പ്രധാന ആഘോഷം,ഫെബ്രുവരി 25 മുതൽ മാർച്ച് 2 വരെയാണ് ഉള്ളത്.ധ്വജ പ്രതിഷ്ഠക്ക് ശേഷം കുംഭ മാസത്തിൽ നടക്കുന്ന പ്രതിഷ്ഠാ മഹോൽസവമാണ് പ്രധാന ഉൽസവം.പുനപ്രതിഷ്ഠ ദിനമായ മാർച്ച് ഒന്നിനും വലിയ ആഘോഷമാണ് ഇവിടെയുള്ളത്.മണ്ഡല മഹോത്സവവും മേടമാസത്തിലെ രോഹിണി,ശിവരാത്രി,നവരാത്രി എന്നിവയും ഇവിടുത്തെ പ്രധാന ആഘോഷമാണ്.ഉയാസ്തമന പൂജ,നിറമാല,സൂര്യനാരായണ പൂജ,ശിവപൂജ,മൃത്യുഞ്ജയ ഹോമം,പ്രദോഷപൂജ,ദേവീപൂജ, സോമവാരപൂജ എന്നിവയുമുണ്ട്.രണ്ടാം ശനിയാഴ്ച നവഗ്രഹപൂജയും ഇവിടെ നടക്കാറുണ്ട്.മംഗല്യ ഭാഗ്യത്തിനായി വിശ്വാസികൾ ആശ്രയിക്കുന്ന ക്ഷേത്രം കൂടിയാണിത്.എല്ലാ തിങ്കളാഴ്ചകളിലും ഇവിടെ സ്വയംവര പൂജ നടക്കുന്നു.വിവാഹം കഴിക്കുവാൻ ആഗ്രഹിക്കുന്നവരും വിവാഹ തടസ്സങ്ങള് നേരിടുന്നവരും ഇതില് പങ്കെടുത്ത് പ്രാർത്ഥിച്ചാൽ ഫലം ഉണ്ടാകുമെന്നാണ് വിശ്വാസം. സാധാരണ ഗതിയിൽ രണ്ട് അല്ലെങ്കിൽ മൂന്ന് പൂജ ആകുമ്പോഴേയ്ക്കും വിവാഹം ശരിയാകുമെന്നാണ് അനുഭവസ്ഥ പറയുന്നത്. അതിമനോഹരമായ ദാരു ശില്പങ്ങളും ചിത്രപ്പണികളും ക്ഷേത്രത്തിലുണ്ട്.ദാരു ശില്പമായി ഒരുക്കിയിരിക്കുന്നത് ദശാവതാരങ്ങളുടെ രൂപമാണ്.രണ്ടു നിലകളുള്ള ശ്രീകോവിലിലെ മുകൾ നിലയിലാണ് ഈ ശില്പങ്ങളുള്ളത്.ചുവർ ചിത്രങ്ങളും ക്ഷേത്രത്തിന്റെ വിവിധ ഭാഗങ്ങളിലായി ഉണ്ട്.

Be the first to comment

Leave a Reply

Your email address will not be published.